Thursday, January 14, 2016

അങ്ങിനെയും ചിലതുണ്ട്

അങ്ങിനെയും  ചിലതുണ്ട്
======================
ചാറ്റൽ മഴ  നമുക്കിഷ്ടമാണ്.

പെരുമഴയും നമുക്ക്  നല്ല  ഓര്‍മകള്‍ നല്‍കും.

അതു  പ്രളയമാകുമ്പോഴോ.....?

ഇളം കാറ്റ്  നമുക്കിഷ്ടമാണ്.

നല്ല  കാറ്റടിച്ചാലാണ് മാമ്പഴം  വീഴുക

അത്  കൊടുങ്കാറ്റായി മാറിയാലോ.....?

വൈദ്യുതി  ഇല്ലാതെ  കഴിയില്ലല്ലോ

ഇടിവാള്‍  ആയി  മാറുമ്പോഴോ..?

നമുക്കെല്ലാം അൽപം മതിയാവും

വെള്ളം  വെളിച്ചം  മഴ കാറ്റ്  സമ്പത്ത്‌

ആയുസ്സ്  ഭക്ഷണം  വസ്ത്രം  വാഹനം

മക്കള്‍  അറിവ്  സ്നേഹം  എല്ലാമെല്ലാം

അവ  അമിതമാവുമ്പോൾ

ചിലപ്പോള്‍  നമുക്ക് താങ്ങാന്‍  കഴിയണമെന്നില്ല

No comments:

Post a Comment