Thursday, January 14, 2016

പ്രിയപ്പെട്ട ബംഗാളികളേ. ..

പ്രിയപ്പെട്ട ബംഗാളികളേ
======================

ഇനിയെത്ര കാലം  നിങ്ങള്‍ക്ക്  ജോലി  തരാന്‍  കഴിയുമെന്ന് ഞങ്ങള്‍  മലയാളികള്‍ക്ക് ഒരു  നിശ്ചയവുമില്ല.  നിങ്ങള്‍  കേരളത്തിൽ ഒഴുക്കിയതിൻറെ ഇരട്ടി  ഞങ്ങള്‍  മണലാരണ്യത്തിൽ  വിയർപ്പ്  ഒഴുക്കി നിർമിക്കുന്നതായിരുന്നു ഈ കൊട്ടാരങ്ങൾ.  ഗൾഫിൻറെ ആപ്പീസ്  ഇങ്ങനെയാണെങ്കിൽ മിക്കവാറും  പൂട്ടും.  നാട്ടിലെ  റബ്ബറിനും ഗൾഫിലെ എണ്ണക്കും  വില ഇനി  ഇതിലേറെ  താഴാനില്ല. അറബികളും നാട്ടിലെ  മലയാളീസും  സ്വാഭാവികമായും  മണ്ണിലിറങ്ങി പണിയെടുക്കേണ്ടി വരും. ഞങ്ങളുടെ  പൊങ്ങച്ചസഞ്ചികൾ ഇപ്പോള്‍  തന്നെ  ഞങ്ങള്‍ക്ക്  പൊങ്ങാതായിരിക്കുന്നു.

പ്രിയ  ബംഗാളീസ്. നിങ്ങളിൽ നിന്നും  ഞങ്ങള്‍  കാര്യമായൊന്നും പഠിച്ചിട്ടില്ല.  പക്ഷേ  നിങ്ങള്‍  നാട്ടില്‍  ചെന്നാല്‍  പറയണം  മലയാളികള്‍  എത്ര  നല്ലവരാണെന്ന്. ഈ നാടിന്റെ  വികസനങ്ങളും വിദ്യാഭ്യാസ  നിലവാരവും  ഞങ്ങളുടെ പരസ്പര സൌഹൃദവും.  ഒരു പക്ഷെ  നിങ്ങളുടെ  നാടും സുന്ദരമാക്കുവാൻ ഇതൊക്കെ  നിങ്ങളും  പകർത്തിയാൽ  മതിയാകും.
ഇതൊന്നും  ഭരണാധികാരികളുടെ മികവു കൊണ്ടു  ലഭിച്ചതൊന്നുമല്ല.  ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം ഞങ്ങള്‍  നിർമിച്ചെടുത്തു.

ബംഗാളികളേ......ശരിയാണ്  ഞങ്ങള്‍ക്ക്   മടിയും  അനാവശ്യമായ  അഭിമാന ബോധവും  ഇത്തിരി  കൂടുതലാണ്.  എന്നാലും  ഞങ്ങള്‍  ലോകമാകെ  പരന്നു കിടക്കുന്നു.  അവസരങ്ങള്‍  തേടി  അലയുന്നു. പുതിയൊരു  ഗൾഫ് കണ്ടെത്തും വരെ  റബ്ബറിനു വില  കൂടും  വരെ   ഞങ്ങള്‍  വിട ചോദിക്കുകയാണ്.

നിങ്ങളുടെ  വലിപ്പം  കുറഞ്ഞ  ഷർട്ടും  മുറുക്കി  ചുവന്ന  പല്ലുകളും  നീട്ടി  വളര്‍ത്തിയ  നഖവും  ഞങ്ങള്‍  ഒരിക്കലും  മറക്കില്ല.

സസ്നേഹം    .......

No comments:

Post a Comment