ഞാനും നീയും
===============
ഞാനില്ല ഞാനില്ല
നിൻറെയീ കളിയില്‍ ഞാന്‍ കൂട്ടു ചേരില്ല
ഞാനില്ല ഞാനില്ല
നിൻറെയീ കളിയില്‍ ഞാന്‍ കൂട്ടു ചേരില്ല.
തീർന്നു പോയ് ഇന്നലെ കരയുവാൻ ഞാനില്ല.
മാഞ്ഞു പോയ് സൗഹൃദം തെളിയിക്കാൻ ഞാനില്ല.
നൻമകൾ തീർന്നു പോയ് പിടയുവാൻ ഞാനില്ല.
ഞാനില്ല ഞാനില്ല
നിൻറെയീ കളിയില്‍ ഞാന്‍ കൂട്ടു ചേരില്ല.
കാലം കഴിഞ്ഞു പോയ് പറയുവാൻ ഞാനില്ല
നേരം കടന്നു പോയ് എന്നും ഞാന്‍ പറയില്ല
തെറ്റുകള്‍ വന്നു പോയ് എന്ന് ഞാന്‍ മൊഴിയില്ല.
ബന്ധം മുറിഞ്ഞു പോയ് ചൊല്ലുവാൻ ഞാനില്ല
ഞാനില്ല ഞാനില്ല
നിൻറെയീ കളിയില്‍ ഞാന്‍ കൂട്ടു ചേരില്ല
അവസരം തീർന്നു പോയ് എന്നതിലും ഞാനില്ല
വഴികള്‍ മറന്നു പോയ് എന്നും പറയില്ല
വേലികൾ തീർത്തു പോയ് എന്നും കരുതില്ല
സ്മരണയില്‍ മുങ്ങി നിവരുവാൻ ഞാനില്ല
ഞാനില്ല ഞാനില്ല
നിൻറെയീ കളിയില്‍ ഞാന്‍ കൂട്ടു ചേരില്ല.
കാലം എൻ മുന്നില്‍ നിവർന്നു നിൽക്കുന്നു
നാളെ എനിക്കായ് കാത്തു നിൽക്കുന്നു
പുതു സൗഹൃദങ്ങൾ നിറഞ്ഞു നിൽക്കുന്നു
പുതു നൻമകൾ പൂത്തു മനം നിറക്കുന്നു
ഞാനില്ല ഞാനില്ല
നിൻറെയീ കളിയില്‍ ഞാന്‍ കൂട്ടു ചേരില്ല
ശരിയായി ചെയ്യുവാൻ വഴി തുറക്കുന്നു
ബന്ധങ്ങളാലെൻ ഹൃദയം നിറഞ്ഞു
അവസരങ്ങള്‍ എന്നെ തേടി വരുന്നു
പുതു വഴികള്‍ തീർത്തു ഞാന്‍ മുന്പേ നടന്നു
ഞാനില്ല ഞാനില്ല
നിൻറെയീ കളിയില്‍ ഞാന്‍ കൂട്ടു ചേരില്ല
ഞാനില്ല ഞാനില്ല
നിൻറെയീ കളിയില്‍ ഞാന്‍ കൂട്ടു ചേരില്ല
No comments:
Post a Comment