Wednesday, January 6, 2016

ഒറ്റയാന്‍

ഒറ്റയാന്‍  അപകടകാരിയാണ് സുഹൃത്തേ
==========================

ഒറ്റയാന്‍  അപകടകാരിയാണ് സുഹൃത്തേ. ......

ഒറ്റക്ക്  നിൽക്കുന്നവനും

ഒറ്റപ്പെട്ടു  പോയവനും

ഒറ്റ തിരിഞ്ഞവനും

ഒന്നിച്ചു  നിൽക്കാത്തവനും.

ഒറ്റയാന്‍  അപകടകാരിയാണ് സുഹൃത്തേ. ......

അവനു അവന്‍  മാത്രമേ ഉള്ളൂ. .....

നീയും ഞാനും  വെറും  ചവിട്ടു പടികള്‍

താഴെയുള്ളവർ അടിമകള്‍

ആജ്ഞാനുവർത്തികൾ

ഒറ്റയാന്‍  അപകടകാരിയാണ് സുഹൃത്തേ

അവനു  മിത്രങ്ങളില്ല, ശത്രുക്കൾ മാത്രം

ബന്ധുക്കളില്ല ആശ്രിതർ മാത്രം.

നേതാക്കളില്ല അനുയായികൾ മാത്രം.

അനുനയങ്ങളില്ല, ആജ്ഞകൾ  മാത്രം

ഒറ്റയാന്‍  അപകടകാരിയാണ് സുഹൃത്തേ

അവസരം ലഭിച്ചാല്‍  അവന്‍  ആഞ്ഞടിക്കും

ദയയില്ലാ കൊമ്പിനാൽ കോർത്തെടുക്കും

അധികാരം  നേടുവാന്‍   ചോര  വീഴ്ത്തും

ഒപ്പം  വളര്‍ന്നാൽ അരിഞ്ഞു വീഴ്ത്തും

ഒറ്റയാന്‍  അപകടകാരിയാണ് സുഹൃത്തേ. .......

താൻ ജയിച്ചീടുന്ന നിയമം  തീർക്കും

തന്നെ  എതിർത്താൽ എറിഞ്ഞു  വീഴ്ത്തും

ചോരയില്‍ കുതിര്‍ന്ന  അതിർ  വരക്കും

ബലവാൻറെ തോളില്‍  പിടിച്ചു  നിൽക്കും

ഒറ്റയാന്‍  അപകടകാരിയാണ് സുഹൃത്തേ. ........

അവനാദർശങ്ങളില്ല, അഹങ്കാരം  മാത്രം.

No comments:

Post a Comment