Thursday, January 14, 2016

സ്റ്റാര്‍ ഹോട്ടല്‍

സ്റ്റാര്‍  ഹോട്ടല്‍
============

"ഇന്നൊന്നും നോക്കിയില്ല ഉച്ച ഭക്ഷണം  സ്റ്റാര്‍  ഹോട്ടലിൽ  നിന്നു തന്നെ  കഴിച്ചു "

നാരായണന്‍  അഭിമാനത്തോടെ  പറഞ്ഞു.

"എന്താ  കഴിച്ചത്. ....? "  ഞാന്‍.

"ചിക്കന്‍  ബിരിയാണി "

"എത്രയാ  ബില്ല്...? "

"നൂറു  രൂപ "

സ്റ്റാർ ഹോട്ടലിൽ  നിന്നും  ചിക്കന്‍ ബിരിയാണിക്കു നൂറു  രൂപ. ......കൊള്ളാം. ....ഫൈവ് സ്റ്റാര്‍  ഹോട്ടലിൽ  നിന്നായിരുന്നോ....?

ഞാന്‍.

"അതൊന്നും ഞാന്‍  എണ്ണി നോക്കിയില്ല "

അല്ല  അവനെ  കുറ്റം  പറഞ്ഞിട്ട് കാര്യമില്ല.  ക്രിസ്മസ്  കാലമല്ലേ. ..എല്ലാ  ഹോട്ടലും  സ്റ്റാര്‍  ഹോട്ടല്‍  ആണ്.  ചിലത് 8 സ്റ്റാർ വരെ  തൂക്കിയിട്ടുണ്ട്.

No comments:

Post a Comment