പ്രിയ ചെന്നൈ ഞങ്ങള്‍ അന്ധരായതു കൊണ്ടൊന്നുമല്ല
=================================
പ്രിയപ്പെട്ട ചെന്നൈ. ......
പ്രിയ തമിഴകമേ.............
ഞങ്ങള്‍ അന്ധരല്ല............
തീർച്ച...... ഞങ്ങള്‍ അന്ധരല്ല...
ഒരമ്മ പെറ്റ മക്കള്‍ നമ്മള്‍
മലയാളിക്കു തമിഴകം അമ്മ വീട്
കാലങ്ങളായി നിൻ മാറിലേക്ക്
ഞങ്ങളൊഴുകുന്നു ജന സഹസ്രങ്ങളായ്
ഇന്ന് നിൻ കണ്ണുനീർ
കണ്ടില്ലെന്നു നടിക്കുമെന്നോ...?
പ്രിയപ്പെട്ട ചെന്നൈ. ......
പ്രിയ തമിഴകമേ. ..........
ഞങ്ങള്‍ അന്ധരല്ല. .....
തീർച്ച. .....ഞങ്ങള്‍ അന്ധരല്ല.
വെള്ളത്തിൽ മുങ്ങി പൊങ്ങി
നീ അഭയത്തിനായ് അലയുമ്പോൾ
ഭക്ഷണം വസ്ത്രവും
സമ്പാദ്യമത്രയും..........
പേമാരിയിൽ നഷ്ടമാവുമ്പോൾ
മരണവും മുന്നില്‍ കണ്ട്
വ്യാധിയിൽ മനം തകര്‍ന്ന്
ഉയരങ്ങള്‍ തേടി നീ അലഞ്ഞിടുമ്പോൾ
പ്രിയപ്പെട്ട ചെന്നൈ. ......
പ്രിയ തമിഴകമേ. ..........
ഞങ്ങള്‍ അന്ധരല്ല. ......
തീർച്ച ഞങ്ങള്‍ അന്ധരല്ല. /////
സുഹൃത്തേ. ..... പേമാരിയിൽ വെള്ളപ്പൊക്കത്തിൽ സർവതും നഷ്ടമായ
നമ്മുടെ അയല്‍ജനതയെ ഇന്നാണ് ഇപ്പോഴാണ് നിങ്ങള്‍ സഹായിക്കേണ്ടത്
അതൊരു ചെറിയ സഹായം ആയിരുന്നാൽ കൂടി മഹത്തരമാകുന്നു
മറക്കരുത്. നാളെ ചിലപ്പോള്‍ അതു മറ്റൊരു ഭാവത്തില്‍ നമ്മെയും തേടി വരും.
ഇന്നു തന്നെ നിങ്ങളുടെ സഹായം ബന്ധപ്പെട്ടവരെ ഏൽപിച്ചാലും
No comments:
Post a Comment