Tuesday, December 1, 2015

ഗ്രാമത്തിലെ അതിഥികള്‍


എല്ലാ വര്‍ഷവും  എൻറെ  ഗ്രാമത്തിലെ പാടങ്ങളിലേക്ക്  അവര്‍  വിരുന്നെത്താറുണ്ട്. ഇവരെ കാണാനായി  മാത്രം  ഞാനും  യാത്ര  ഇഷ്ടപ്പെടുന്ന എൻറെ  ജേഷ്ഠ സഹോദരങ്ങളും  കടലുണ്ടിയിലേക്ക്  ഡ്രൈവ്  ചെയ്ത്  പോയിട്ടുണ്ട്.  പക്ഷേ  കാണാന്‍  സാധിച്ചിരുന്നില്ല. അടുത്ത വര്‍ഷം മുതല്‍  അവര്‍  ഞങ്ങളെ  കാണാന്‍  അല്ലെങ്കിൽ  ഞങ്ങള്‍ക്ക്  കാണാന്‍  എൻറെ  നാട്ടിലെത്തിത്തുടങ്ങി.
ഏകദേശം  8  വർഷമായി  മുടങ്ങാതെ.
നിലക്കാത്ത  മഴയുള്ള  ഒരു  വര്‍ഷം  ഒഴിച്ച്.

എല്ലാ ദിവസവും  ഇതുവഴി  പോവുമ്പോൾ  എൻറെ  കണ്ണുകള്‍  തിരയും അവരെത്തിയോയെന്ന്. ഇന്ന്  കണ്ടു. സാധാരണ  3-4  ജോഡികള്‍  ഉണ്ടാവാറുള്ളൂ. ഇത്തവണ  അംഗസംഖ്യ  കൂടുതല്‍  ഉണ്ട്.
എല്ലാ വര്‍ഷവും  വെള്ളാമ്പുറം  പുളിക്കല്‍  റോഡിലെ കളപ്പാട് കുന്ന് പാടത്ത് വിരുന്നിനെത്തുന്ന സൈബീരിയൻ കൊക്കുകളുടെ കാര്യമാണ്  പറഞ്ഞത്.

No comments:

Post a Comment