റമദാൻ-മാപ്പിളപ്പാട്ട്
==================
പോയ് വരൂ യാ റമളാന്‍. .......
പോയ് വരൂ.......2
സഹനമായിരുന്നു നീ. ......
ക്ഷമയുമായിരുന്നു നീ......2.
അലിവു പൂത്ത ഹൃദയം_അതിൽ
ഉറവ തീർത്തു വന്നു നീ....
പോയ് വരൂ യാ റമളാന്‍. ...
പോയ് വരൂ. ... (2)
ദൈവസ്മരണ വിടർന്ന കാലം
കരുണയാൽ നിറഞ്ഞ കാലം...2.
രാവും പകലും രക്ഷിതാവിൻ
കനിവു തേടി കരഞ്ഞ കാലം....
പോയ് വരൂ യാ റമളാന്‍. ..
പോയ് വരൂ. ....2
നീ തിരിച്ചു വരുന്ന നേരം
ഞാന്‍ മരിച്ചു പോയില്ലെങ്കിൽ...2.
ഹൃദ്യമായി സ്വീകരിക്കാൻ
ഒരുങ്ങി നിൽക്കും അന്നും ഞാന്‍. .
പോയ് വരൂ യാ റമളാന്‍. ...
പോയ് വരൂ. ...4
No comments:
Post a Comment