#പെരുന്നാൾ_മാപ്പിളപ്പാട്ട്
ശവ്വാൽ പിറ കണ്ടല്ലോ.....
പെരുന്നാള് വന്നല്ലോ. .....
തക്ബീർ ധ്വനികളാൽ
വരവേൽക്കുകയാണല്ലോ......2
മൈലാഞ്ചി അണിഞ്ഞിടേണം
സന്തോഷം നിറഞ്ഞിടേണം........
പുതു വസ്ത്രം വാങ്ങിടേണം.....
ഫിത്ർ സക്കാത്തും കൊടുക്കേണം...
ദൈവത്തില്‍ ഉന്നതി വാഴ്ത്തീ ...
ഈദ് ഗാഹിൽ ചേർന്നിടേണം.... 2
അല്ലാഹു അക്ബര്‍. ..
അല്ലാഹു അക്ബര്‍. .....
(ശവ്വാൽ പിറ കണ്ടല്ലോ )
സുഗന്ധങ്ങൾ പൂശിടേണം...
മധുരങ്ങൾ കൈമാറേണം
മാറോട് ചേര്‍ത്ത് നമ്മള്‍
ഒന്നെന്ന് ചൊല്ലിടേണം.....
ദൈവത്തിൻ ഉന്നതി വാഴ്ത്തീ .....
പള്ളിയില്‍ ചേർന്നിടേണം...
അല്ലാഹു അക്ബര്‍. ..
അല്ലാഹു അക്ബര്‍. ....
(ശവ്വാൽ പിറ കണ്ടല്ലോ )
ബന്ധുവീട്ടിൽ പോയിടേണം..
സൗഹൃദങ്ങൾ പുതുക്കിടേണം
സമ്മാനങ്ങൾ കൈമാറീ ....
സന്തോഷം പങ്കിടേണം.....
ദൈവത്തില്‍ ഉന്നതി വാഴ്ത്തീ
ഈദ് ഗാഹിൽ ചേർന്നിടേണം
അല്ലാഹു അക്ബര്‍. ...
അല്ലാഹു അക്ബര്‍. .....
(ശവ്വാൽ പിറ കണ്ടല്ലോ )
അല്ലാഹു അക്ബര്‍. ....
അല്ലാഹു അക്ബര്‍. .....
ലാ ഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അക്ബര്‍... 2
എൻറെ പ്രിയപ്പെട്ട എല്ലാ Facebook സുഹൃത്തുക്കൾക്കും ഹൃദ്യമായ ഈദുല്‍ ഫിത്വർ ആശംസകള്‍.
No comments:
Post a Comment