Tuesday, May 16, 2017

ഡെന്നിസ് 16

💜💜💜💜 ഡെന്നിസ് 16💝💝💝💝💝💝💝💝

രാജേഷ്  വീണ്ടും  അവളുടെ  നേരെ  വിശന്ന നായയെ  പോലെ  ചീറിയടുത്തു .
കൂട്ടകാർ  സിനിമ  കാണുന്ന  ലാഘവത്തോടെ  അവരുടെ പോരാട്ടം  കണ്ടിരുന്നു.

മദ്യത്തിൻറെ ഹാങ്ങോവറിലും പക്ഷേ  രാജേഷ്  ശക്തനായിരുന്നു.

അനാമികയെ പിറകിലൂടെ  പിടികൂടി  കൈക്കുള്ളിൽ ലോക്ക് ചെയ്യാന്‍  അയാള്‍ക്കായി.
അയാള്‍  ശക്തമായി തള്ളി  അവളെ  ബെഡ് റൂമിലെത്തിച്ചു.

അയാള്‍  പൊട്ടിച്ചിരിച്ചു.

"ഒരു  പെണ്ണ്  എന്നെ ആക്രമിച്ചിട്ടു ഞാന്‍  വെറുതെ വിടുകയോ...?... അതും  എന്റെ  ഫ്ലാറ്റിലെത്തിയിട്ട്....നീ   ഇതുവരെ  ഒരാണിൻറെ ചൂടറിഞ്ഞിട്ടില്ല. ഇന്ന്  ഞാനതു നിന്നെ പഠിപ്പിക്കും...."

അയാള്‍  അവളെ  ബെഡിലേക്ക് തള്ളിയിട്ടു.
അയാള്‍  വീഴുന്നതിനു മുൻപേ അനാമിക  ഉരുണ്ടു  മാറി.
ഒരു  അഭ്യാസിയുടെ മെയ്വഴക്കത്തോടെ ചാടിയേണീറ്റു.

അയാളുടെ  നെഞ്ചിൻ കൂടു  തകർക്കുന്ന വിധം  ശക്തമായ  ഒരിടി കൊണ്ട്  രാജേഷ്  പുളഞ്ഞു.
ആരോഗ്യ  ദൃഡഗാത്രനായ അയാളെ  പക്ഷേ  അവള്‍  അനായാസം  താഴേക്കു  വലിച്ചിട്ടു.

താഴെ വീണ  അയാള്‍  വീണിടത്തു നിന്നെണീക്കുന്നതിനു മുന്‍പു തന്നെ  അവൾ അയാളുടെ  ശരീരത്തിലേക്കു പറന്നു  വീണു.

അനാമികയുടെ കൂട്ടൂകാർ  റൂമിലേക്ക്  കടന്നു വന്നു.

അവര്‍  അയാളുടെ  ചുറ്റും  കൂടി  നിന്നു.

പിന്നീട്  അവിടെ  നടന്നത്  അടിയുടെ  പൊടിപൂരമായിരുന്നു.

മൊബൈലില്‍  അവരുടെ  ദൃശ്യങ്ങൾ കണ്ടുകൊണ്ട്  ശ്രുതി  ഫ്ലാറ്റിലേക്ക്   കടന്നു വന്നു.

"ഹായ്. ...രാജേഷ്  ജീവന്‍. .."

ശ്രുതി  വിഷ്  ചെയ്തു.

"നീയാണല്ലേ   ഇവർക്കു പിന്നില്‍ .? "

അയാള്‍  കുഴഞ്ഞ ശബ്ദത്തോടെ  ചോദിച്ചു.

"അതേ. ..നീ  പറയാറില്ലേ   രാജേഷ്. . ഒരു  മദ്യപാനിക്ക്  മാത്രമേ  സ്ത്രീയെ തൃപ്തിപ്പെടുത്താനാവൂയെന്ന് ... "

വാ. ...വന്നു  ഞങ്ങളുടെ  ആഗ്രഹം  തീർക്ക്...."

അവൾ  കൈകാട്ടി     വിളിച്ചു.

അയാള്‍  ഉറക്കാത്ത  കാലടികളോടെ അവളുടെ   നേരെ  ചീറിയടുത്തു .

"നീയപ്പോൾ  പകരം  വീട്ടാന്‍  വന്നതാണല്ലേടീ.....? :""

മറുപടി  മുഖമടച്ചുള്ള  ഒരടിയായിരുന്നു.

പക്ഷേ  അയാള്‍  അവളെ  ചേര്‍ത്ത്  പിടിച്ചു.  കഴുത്തില്‍ കൈ  പിണച്ചു . ബലിഷ്ഠമായ  ആ  കൈക്കുള്ളിൽ   ശ്രുതി  ശ്വാസത്തിനായി പിടഞ്ഞു.

"ജീവന്‍  വേണേൽ   ഇപ്പോള്‍  ഇറങ്ങിക്കൊള്ളണം    ഇവിടെ നിന്ന്. ."

അയാള്‍  ആക്രോശിച്ചു ...

പക്ഷേ  അനാമിക   അയാളുടെ  കഴുത്തില്‍  പിടിച്ചു  മലർത്തിയടിച്ചു.

ശ്രുതി  തന്റെ  സർവ്വശക്തിയുമുപയോഗിച്ച് അയാളെ  അക്രമിച്ചു.

അയാള്‍ക്ക്  മുറിവു  പറ്റരുത്  ...

ഡെന്നിസ്  ചെവിയിലെ  ഫോണിലൂടെ  പറഞ്ഞു.

  രാജേഷിന് കൂട്ടായ അവരുടെ  പരാക്രമങ്ങൾ   ശരീരത്തിൽ  ഏറ്റു വാങ്ങാന്‍  മാത്രമേ  കഴിഞ്ഞിരുന്നുള്ളൂ  ...

അനാമിക  അയാളുടെ  നാഭി  നോക്കി  തൊഴിച്കൊണ്ട്  അട്ടഹസിച്ചു  ചിരിച്ചു.

രാജേഷ്  ഒരു  തുണിക്കെട്ട്  പോലെ  മൂലയില്‍  ചുരുണ്ട് കൂടി  കിടന്നു.
 
"ഡെന്നിസ്. ... ഇയാള്‍  ഇവിടെ  കിടന്നു  ചത്തോളും ..... ഞങ്ങള്‍  പുറത്തിറങ്ങട്ടെ   ...?    "

ശ്രുതി  രാജേഷിൻറെ   തലയില്‍  കാലമർത്തിക്കൊണ്ട്   ചോദിച്ചു.

"പോര. ..അയാള്‍  രക്ഷപെട്ടാൽ..?. ...  തീർക്കണം ...ഇപ്പോള്‍.  "
അനാമിക  ചോദ്യഭാവത്തിൽ  ശ്രുതിയെ   നോക്കി.

അവള്‍  കഴുത്തില്‍  കത്തി  വെക്കുന്നതു    പോലെ  ആംഗ്യം കാണിച്ചു.

അനാമികയുടെ  ചുണ്ടില്‍  ക്രൂരമായ ഒരു  ചിരി  വിടര്‍ന്നു.

രാജേഷ്  അപകടം  മണത്തു.   

അയാള്‍  ശ്രുതിയുടെ   കാലില്‍  പിടിച്ചു  കരയാന്‍ തുടങ്ങി.

പ്ലീസ്. .. എന്നെ  ഒന്നും  ചെയ്യരുത്...  ഇനി  ഒരു  പെൺകുട്ടിയെയും  ഞാന്‍   കളങ്കപ്പെടുത്തില്ല ....മാപ്പ്. ..മാപ്പ്. .."

അയാള്‍  കരഞ്ഞു കൊണ്ട്  പറഞ്ഞു.

"വൂ......ശ്  ..."     
അനാമികയുടെ  കാലുകള്‍  അയാളുടെ  മുഖം  തകര്‍ത്തു. "വേഗം. ..   "

ഡെന്നീസ്  പറഞ്ഞു.

അവര്‍  അയാളുടെ  ശരീരം  തൂക്കിയെടുത്തു .

"രാജേഷ്. .ഞങ്ങള്‍  നിന്നെ  കൊല്ലാന്‍  പോവുകയാണ്. .."

ശ്രുതിയുടെ   ശബ്ദം ദൃഡമായിരുന്നു.

രാജേഷ്  കഴിയുംവിധം    കുതറിമാറാൻ  ശ്രമിക്കുന്നുണ്ടായിരുന്നു.

ഒരു  നിമിഷം  തുറന്ന സ്ലൈഡിംഗ്  ജനലിനു  മുന്നില്‍  അവര്‍  അയാളെ  തൂക്കി  നിന്നു. താഴെ  ചെറു  തിരമാലകള്‍  തീർത്ത്   കായൽ..  ആ   കൂറ്റന്‍  ബിൽഡിംഗിനോട്  ചേര്‍ത്ത്  കൂട്ടിയിട്ട   കരിങ്കൽ  കൂനകൾ .

ഒരു  ചാക്ക് കെട്ടു    പോലെ  അവര്‍
അയാളെ  താഴേക്ക്  വലിച്ചെറിഞ്ഞു.

ഒരു  പഴന്തുണിക്കെട്ട്  പോലെ  ആ ശരീരം  താഴേക്ക് പോയി.

ശേഷം അവര്‍   ഫ്ലാറ്റ്  സൂക്ഷ്മമായി  പരിശോധിച്ചു.  ഒളിപ്പിച്ചു  വച്ച  ക്യാമറകൾ   ഓരോന്നായി  കണ്ടെടുത്തു .

"ബാസ്റ്റഡ്...... " ബാത്റൂമിൽ  നിന്നും  ക്യാമറ  ഓൺ     ചെയ്തു  വച്ച  ഒരു  മൊബൈല്‍ ഫോണ്‍  കണ്ടെടുത്തു   കൊണ്ട്  അനാമിക  പല്ലിറുമ്മി  .

"ബാത്റൂം    പോലും  ഒഴിവാക്കിയിട്ടില്ലവൻ ... "

അവൾ      ഉറക്കെ  പറഞ്ഞു.

അതിരാവിലെ   വീടിനു  മുറ്റത്ത്  ശ്രുതിയെ  കണ്ടു  രാജേശ്വരിയമ്മ  അത്ഭുതപ്പെട്ടു.

"നീയെവിടുന്നാ മോളേ. ...... അതിരാവിലെ. ..?

അഛനെവിടെ....?

"ഞാന്‍  ഹോസ്റ്റലിൽ നിന്നാ  അഛമ്മേ...."

അവൾ  പറഞ്ഞു.

അവളുടെ  കണ്ണുകള്‍  ഡെന്നിസിനെ പരതുകയായിരുന്നു...

അഛമ്മേ...ഡെന്നിസ്  അവിടെയില്ലേ...?"

അവൾ ചോദിച്ചു.

"അവൻ തിരിച്ചു  പോയില്ലേ...!"

"തിരിച്ചു  പോവുകയോ.....?"

"ങ്ഹാ. ....... അവനേതോ  ഷിപ്പിംഗ്  കമ്പനിയിലാണ് ജോലി.   6 മാസം കരയിലും  6 മാസം  കടലിലും. ഇത്തവണ  ഒരു  വര്‍ഷം  കഴിഞ്ഞു  മാത്രമേ  തിരിച്ചു  വരികയുള്ളത്രേ..."

അതെന്താ. ............

ഇത്തവണ  അവര്‍  ലോകം  ചുറ്റിസഞ്ചരിക്കുകയാണത്രേ.........

(അവസാനിച്ചു)

ഞാന്‍  കനവിൽ  കണ്ടൊരു  സ്നേഹിതൻ

ഇവനാണല്ലോ........

എന്നുള്ളു തുടിച്ചതുമിവിനെ   കാണാനല്ലോ.......

ഡെന്നിസ് 15

💝💝💝💝ഡെന്നിസ്  15💜💜💜💜💜💜💜

ശ്രുതിയും   അനാമികയും മറ്റു  രണ്ടു    കൂട്ടുകാരും  രാജേഷ്  ജീവന്റെ  ഫ്ലാറ്റിന്  കുറച്ചകലെയായി  ബസിറങ്ങി .

ഡെന്നിസ്  പറഞ്ഞതു പോലെ  പലവഴിക്കായവർ    പിരിഞ്ഞു.

ശ്രുതിയുടെ  ഫോണ്‍  വിറച്ചു.

അയാള്‍  വിളിച്ചു  കൊണ്ടിരിക്കുകയാണ്...

"ഇന്ന്   നിന്റെ  അവസാനത്തെ  വിളിയാണ്. .." അവൾ    മനസ്സില്‍  പറഞ്ഞു.

അവര്‍  ഫ്ലാറ്റും പരിസരവും  നന്നായി  വീക്ഷിച്ചു. 

രാജേഷ്  ജീവന്‍റെ ശിങ്കിടികൾ  ആരെങ്കിലും  പരിസരത്തെവിടെയെങ്കിലും പതിയിരിപ്പുണ്ടോ..?..

വളരെ  അപകടകാരിയാണവൻ.

ഞായറാഴ്ച  ആയതു കൊണ്ടാവണം കായലും  ഫ്ലാറ്റും പരിസരവുമെല്ലാം വിജനമായിരുന്നു.

അകലെ  കടന്നു  പോകുന്ന  ചില  യാത്രാബോട്ടുകൾ മാത്രമേ കാണാനായുള്ളൂ...

ശ്രുതി  അനാമികയെ  ഫോണില്‍   വിളിച്ചു.

"എന്നാല്‍  ...തുടങ്ങാം..."

അവൾ ഫ്ളാറ്റിലേക്ക്  ചെല്ലാൻ    ആവശ്യപ്പെട്ടു.

"ചെവിയില്‍  വച്ച ബ്ലൂടൂത്ത്  ഡിവൈസ്, വസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച  ക്യാമറ  ഇവ  ഒരു  കാരണവശാലും  അവനു  കണ്ടെത്താൻ കഴിയരുത്...

നിങ്ങള്‍  നാലുപേരുടെയും ഓരോ  ചലനവും  എനിക്ക്  കമ്പ്യൂട്ടറിൽ കാണാന്‍  കഴിയുന്നുണ്ട്.... എന്തെങ്കിലും അപകടം..ആക്രമണം നിങ്ങള്‍  നേരിടുകയാണെങ്കിൽ  അത്  സൈബര്‍ സെല്‍  പോർട്ടലിലേക്കും അടുത്ത  സ്റ്റേഷനിലേക്കും കണക്ട് ചെയ്യപ്പെടും..."

അവൻ  കോൺഫറൻസ് കോളിലൂടെ അവരോടു പറഞ്ഞു.

അവൻ  ക്യാമറ  സ്ഥാപിക്കാൻ  സാധ്യതയുള്ള   സ്ഥലങ്ങള്‍ ഡെന്നിസ്  മാർക്ക്  ചെയ്തു  കൊടുത്തിരുന്നു.

"അവയെ   കാഴ്ചയില്‍  നിന്നും  മറക്കുക എന്നതായിരിക്കണം ആദ്യത്തെ  നീക്കം. .."

അവൻ ഫോണിലൂടെ വിശദീകരിച്ചു കൊണ്ടിരുന്നു.

കൂട്ടുകാരി  മുഖം മറച്ചുകൊണ്ട്   സ്റ്റെപ്പുകൾ    കയറിപ്പോവുന്നത് അവൾ  കണ്ടു.  ലിഫ്റ്റിലെ    ക്യാമറ  തങ്ങളെ  ഒരുപക്ഷേ  തിരിച്ചറിഞ്ഞേക്കും .

അതുകൊണ്ടാണ് അധികം  ആരും  ഉപയോഗിക്കാത്ത   ഗോവണി  തിരഞ്ഞെടുത്തത് .

ശ്രുതിയുടെ   ഹൃദയം  അനിയന്ത്രിതമായി മിടിക്കാൻ   തുടങ്ങിയിരുന്നു. രാജേഷിന് ഒറ്റക്ക്  അനാമികയെ   കീഴ്പെടുത്താനാവില്ല.

അയോധനവിദ്യയിൽ  അവൾ  അത്രയ്ക്ക്  പ്രാവീണ്യം നേടിയിട്ടുണ്ട്.

പക്ഷേ  ഒന്നിലധികം  പേരുണ്ടെങ്കിൽ...?

അനാമിക  ഫ്ലാറ്റിലെ  ബെല്ലിൽ     വിരലമർത്തി .

അൽപസമയം

നിറഞ്ഞ  ചിരിയോടെ  രാജേഷ്  വാതില്‍ തുറന്നു.

"അനാമിക. ..

സോഷ്യല്‍ മീഡിയയിലെ പ്രിയ  കൂട്ടുകാരീ...

ധൈര്യമായി  എൻറെ  സ്വർഗലോകത്തേക്ക്   കടന്നു  വരൂ. .. "

അയാള്‍  സ്വാഗതം ചെയ്തു.

അവൾ അതിനകത്തേക്ക് കടന്നു.  വിശാലമായ  ഹാൾ

മനോഹരമായി ഒരുക്കിയിട്ടിരിക്കുന്ന ബെഡ്  റൂമുകൾ..

ഇല്ല  റൂമിൽ  അയാള്‍  മാത്രമേയുള്ളൂ....

"ഞാന്‍  പ്രതീക്ഷിച്ചതിലും സുന്ദരിയാണ്  നീ. ..     "

അയാള്‍  പുകഴ്ത്തി  .

"താങ്ക്യൂ....."

അവൾ  നന്ദി  പറഞ്ഞു.

"രാജേഷ്  മദ്യപിക്കുമോ....?"

തോളിലെ ബാഗ്  എടുത്തു  വക്കുന്നതിനിടെ

അവൾ  ചോദിച്ചു.

"ഹേയ്. ..ഇല്ല. .എന്തേ  ചോദിക്കാൻ..?."

അനാമികയുടെ മുഖത്ത്  അൽപം നിരാശ  പടർന്നു.

"അപ്പോള്‍  എന്റെ  പ്രതീക്ഷ  തെറ്റിപ്പോയല്ലോ. രാജേഷ് ..?    "

"എന്തുപറ്റി. .?"

ഞാന്‍  നന്നായി  മദ്യപിക്കും...."

അവൾ  പറഞ്ഞു.

രാജേഷ്  വാ  പൊളിച്ചു.

അവൾ     ബാഗില്‍ നിന്നും  രണ്ടു  വിദേശ മദ്യ  ബോട്ടിലുകൾ  മേശയിൽ  വച്ചു.

"നിങ്ങള്‍ക്ക്    പ്രയാസമാകുമോ  രാജേഷ്. .?      "

അവൾ  ചോദിച്ചു.

എന്റെ  കൂട്ടുകാരും  സ്വസ്ഥമായി മദ്യപിക്കാനാണ്   ഇവിടെ  വരുന്നത്. .."

രാജേഷ്  അവളെ നോക്കി  ഒന്ന്  ചിരിച്ചു.

പിന്നെ  ഷെൽഫിൽ   നിന്നും  വെള്ളവും  ഗ്ലാസും  പുറത്തെടുത്തു വച്ചു.
                                                             
"അപ്പോള്‍  മദ്യപിക്കാറില്ലെന്നു പറഞ്ഞിട്ട് ..."

അനാമിക  ഇത്ര  മോഡേണ്‍  ആണെന്ന്  ഞാന്‍  കരുതിയില്ല..."

അയാള്‍  പറഞ്ഞു.

"ഞാന്‍  എന്നാല്‍  കൂട്ടുകാരികളെ  കൂടി  വിളിക്കട്ടെ..? "

ഓ പിന്നെന്താ. . നമുക്ക്  ഇന്നിവിടെ  സ്വസ്ഥമായി  ഇരുന്നാഘോഷിക്കാം..."

"അവരും കൂടെ  വന്നിട്ടുണ്ടോ..? എന്നിട്ടെവിടെ.?"

അയാള്‍  ആവേശത്തോടെ  ചോദിച്ചു.

അനാമിക  ഫോണ്‍  ഡയൽ ചെയ്തു.

അതോടെ അനാമികയുടെ  കൂട്ടുകാരികളും റൂമിലേക്ക്  കടന്നു വന്നു.

രാജേഷ്  വിശന്നു  വലഞ്ഞ  നായയെ  പോലെ  അവരുടെ  ശരീരം മുഴുവന്‍   ഉഴിഞ്ഞു  നോക്കുന്നത്  കണ്ടു  അനാമിക  ചിരിച്ചു.

വലിയ  ഔപചാരികതയൊന്നുമില്ലാതെ അവര്‍  ഗ്ലാസുകളിലേക്ക് മദ്യം  പകർന്നു.

"ചിയേഴ്സ്. ...."

വളരെ  പെട്ടെന്ന് തന്നെ  ഒരു  ബോട്ടിൽ കാലിയായി.

പതുക്കെ  ലഹരി  തലക്ക്  പിടിച്ചു  തുടങ്ങിയതോടെ രാജേഷ്  ജീവൻറെ മാന്യതയുടെ  മുഖം  മൂടി  അഴിഞ്ഞു  വീഴാന്‍  തുടങ്ങി.

അയാളുടെ  വാക്കുകള്‍  അശ്ലീലതയിലേക്ക് വഴിമാറി  തുടങ്ങി.

അനാമിക അയാളുടെ  പിറകിലൂടെ   തോളില്‍  പിടിച്ചു.

"ഇന്ന്  നീ  ഞങ്ങളെ   സ്വർഗത്തിലെത്തിക്കണം...  "

അവൾ  അയാളുടെ  ചെവിയില്‍  കടിച്ചു  കൊണ്ട്  പറഞ്ഞു.

അവര്‍  മത്സരിച്ചു  അവനെ  കുടിപ്പിച്ചു കൊണ്ടിരുന്നു.

ഒരുവേള  നിയന്ത്രണം  നഷ്ടമായ അയാള്‍

അനാമികയെ കയറിപ്പിടിച്ചു.

"അമ്മേ ......"

ശക്തമായ  ഒരു  താഢനമേറ്റ് അയാള്‍  ചുമരില്‍  ഇടിച്ചു  വീണു...

She  can do  it. ..wait  and  see

Wednesday, July 20, 2016

വെള്ളം കുടിക്കുന്ന കിണര്‍

വെള്ളം  കുടിക്കുന്ന  കിണര്‍
========================

താൻ  വിലക്കു വാങ്ങാന്‍  ഉദ്ദേശിച്ച    പ്ലോട്ടിൻറെ   ഫോട്ടോ  കണ്ടതോടെ  സജീവിന്   സംഗതി  ഇഷ്ടമായി. മല മുകളില്‍  വിശാലമായ  ഭൂമി. 

ഇതു   മതി.  ഇനി  മലരാണ്യത്തിലെ   വെയിലുകൊള്ളൽ  അവസാനിപ്പിക്കാം. വല്ല  ഇഞ്ചിയോ മഞ്ഞളോ   മറ്റു  പച്ചക്കറികളോ കൃഷി  ചെയ്ത്  നാട്ടില്‍  തന്നെ  ജീവിതം  രക്ഷപെടുത്താൻ  സാധിക്കും.  മലക്കു  മുകളില്‍  4 ഏക്കർ   ഭൂമി.  ബ്രോക്കര്‍  പറഞ്ഞതനുസരിച്ച്  എന്തു  നട്ടാലും  വളം  ചെയ്യാതെ  തന്നെ  നല്ല  വിളവ്  കിട്ടാന്‍  സാധ്യതയുള്ള  മണ്ണ്. സജീവന്‍  വീണ്ടും  ഫോണിലെ  ഫോട്ടോകള്‍  പരിശോധിച്ചു.

പിന്നെ  അഡ്വാന്‍സ്  കൊടുത്തു  കച്ചവടം  ഉറപ്പിക്കാൻ  പറഞ്ഞു. താനൊരു  മാതൃകാ  കർഷകനാവാൻ    പോവുകയാണ്.

അന്നാദ്യമായി  അവന്  മാർക്കറ്റിൽ  കണ്ട
പച്ചക്കറികളോട്   എന്തെന്നില്ലാത്ത  സ്നേഹം  തോന്നി. ബാക്കി  പണം  കൊടുക്കുന്നതിനുള്ള ഡേറ്റ്  ഉറപ്പിച്ചതിന് ശേഷമാണ്  സജീവൻ  നാരായണനെ  വിളിച്ചത്.
സജീവന്‍  തൻറെ  പദ്ധതി  അവനോടു  വിശദീകരിച്ചു. താന്‍  വരുമ്പോഴേക്കും  സ്ഥലത്തെ      കാടെല്ലാം   വെട്ടി  വൃത്തിയാക്കി  സ്ഥലത്തുള്ള     കിണര്‍  ഒന്നു  പടുത്ത്   തേച്ചിടണം.
നാരായണന്‍  സംഗതി  കുറച്ചു  ബംഗാളികളെ  ഏൽപിച്ചു. 

സജീവന്‍  വന്നതിന് ശേഷമാണ്  നാരായണനും  സ്ഥലം  കാണുന്നത്. ഒരു  വാഹനം കൊണ്ട്  വരാനുള്ള  വഴി  പോലുമില്ല.  കല്ലും മുള്ളും  പാറക്കെട്ടുകളും  താണ്ടി  അവര്‍  ഒരുവിധം  പ്ലോട്ടിലെത്തി.
ബംഗാളികൾ  കാടെല്ലാം   വെട്ടി  വെടിപ്പാക്കിയിട്ടുണ്ട്. കിണർ  നന്നാക്കിയെടുത്ത്  സിമന്റ്‌    തേച്ചു  വെള്ള പൂശിയിരിക്കുന്നു.

പക്ഷേ   കിണറ്റിലേക്ക്  എത്തി നോക്കിയ   സജീവൻറെ നെഞ്ചിലൂടെ ഒരു  കൊള്ളിയാൻ  പാഞ്ഞു പോയി.

കിണറിൽ ഒരു  തുള്ളി  വെള്ളമില്ല.  താഴെ  പാറ മുഴച്ചു  നിൽക്കുന്നു.

അപ്പോള്‍  വെള്ളമില്ലാത്ത  കിണർ  ആണോ  ബംഗാളികൾ  കെട്ടിപ്പൊക്കി പെയിന്റ്  അടിച്ചു  വച്ചിരിക്കുന്നത്. .?

അവന്‍  നാരായണനെ  നോക്കി.
നാരായണന്‍  കൈ മലർത്തി . താന്‍  അറിഞ്ഞിരുന്നില്ല.    
   മഴക്കാലത്തു  പോലും  അതിൽ   വെള്ളം  ഇല്ലാത്തതു  കൊണ്ടാണത്രേ  അവിടെ  കൃഷിയൊന്നും  ചെയ്യാത്തത്....    

തന്റെ  കർഷകശ്രീ     അവാർഡ് .....

മികച്ച  കർഷകനായുള്ള   ടീവിയിലെ അഭിമുഖം ....

കീടങ്ങളെ  എങ്ങനെ  നിയന്ത്രിക്കാം...
റേഡിയോയിലെ  തൻറെ  ചോദ്യോത്തര  പരിപാടി......

തൻറെ  ഇതുവരെയുള്ള  സമ്പാദ്യം.....

സജീവനു തല  ചുറ്റുന്നത്  പോലെ  തോന്നി.അവൻ വെറുതെ  വിയർത്തു കുളിച്ചു.  

ബ്രോക്കര്‍  പറ്റിച്ചതാണ് .
ഇനിയീ  മാരണം  എങ്ങനെ  തലയില്‍  നിന്നൊഴിവാക്കും..?
അവർ  തല പുകഞ്ഞാലോചിച്ചു .
     
"നാരായണാ. ..നീ. .?. "

" നീ  കിണറു   ചുറ്റും  കെട്ടി വൃത്തിയാക്കാൻ  പറഞ്ഞു. ...ഞാനതു  ചെയ്തു. ...."   

അവന്‍  നിസ്സഹായതയോടെ  കൈ  മലർത്തി .     
അവസാനം  നാരായണന്‍  ഈ  കാര്യം   ഗുണ സാധു  രവിയോടു  പറഞ്ഞു.

ആത്മീയത  ജാതിമത ഭേദമന്യേ  മൊത്തമായും  ചില്ലറയായും വിൽപന  നടത്തിക്കൊണ്ടിരിക്കുന്ന അവൻ  ഈ സ്ഥലം  സജീവൻറെ  പിരടിയിൽ നിന്നും  ഒഴിവാക്കിക്കൊടുക്കാൻ വല്ല  കുരുട്ടു ബുദ്ധിയും  കണ്ടെത്തിയെങ്കിലോ...?.

സജീവൻ  ഇത്രയും  കാലം  ഗൾഫിൽ  അധ്വാനിച്ചുണ്ടാക്കിയ പണം  കൊണ്ട്  വാങ്ങിയതാണ്. അറിഞ്ഞു കൊണ്ടല്ലെങ്കിലും താനും  ഇതില്‍  കുറ്റക്കാരനാണ്.

ഗുണസാധു    വെള്ളപൂശിയ കിണറിന്റെ  പടവിൽ  പിടിച്ചു  നിന്നു കൊണ്ട്  ഗാഢമായ  ചിന്തയിലാണ്ടു   .

" ഒരു  വഴിയുണ്ട്. .." 

അവന്‍  തൻറെ  നീണ്ട  താടി രോമങ്ങളിൽ  ഉഴിഞ്ഞു  കൊണ്ട്  പറഞ്ഞു.

"എന്തു  വഴി  ....? "   

നാരായണനും  സജീവനും  ഒരുമിച്ചാണ്    ചോദിച്ചത്.

"ഈ  കിണര്‍  ഒരു  സാധാരണ  കിണര്‍  അല്ല. ...."   

" ങ്ഹേ. .....!!!"

അവന്‍  ഒരു  യോഗിയെപ്പോലെ  കണ്ണടച്ചു  കൊണ്ട് പറഞ്ഞു.

" മനസിലായില്ല.  തെളിച്ചു  പറ. !.."

"അതായത്  കടുത്ത  മഴക്കാലത്തു  പോലും  ഒരു  തുള്ളി വെള്ളം  ഉണ്ടാവാത്ത  ഈ കിണറിന്  ചില  ദിവ്യ ശക്തികള്‍  ഉണ്ട്......"   

"എന്തു  ദിവ്യശക്തി...? .....അതെപ്പോഴുണ്ടായി...?

.രവീ. .നീ  ഞങ്ങളെയും  പറ്റിക്കുമോ...? "

സജീവന്‍  ചോദിച്ചു.

"തനിക്ക്  സ്ഥലം  വിറ്റൊഴിവാക്കണ്ടേ...?  

"വേണം. ."

"ങ്ഹാ  അപ്പോള്‍  ചില  കളികള്‍  ഒക്കെ  കളിക്കേണ്ടി വരും....."
....നീയൊക്കെക്കൂടി  കഥ പാടി നടക്കാതിരുന്നാൽ   മതി. "

അവന്‍  വീണ്ടും  താടിയിൽ  വിരലോടിച്ചു.

പിറ്റേന്ന്  താഴെ  റോഡില്‍  ഒരു  വലിയ  ഫ്ലക്സ്  ഉയര്‍ന്നു.

"അത്ഭുതസിദ്ധികൾ  ഒളിഞ്ഞിരിക്കുന്ന വെള്ളം  കുടിക്കുന്ന  കിണറിൽ   ഒരു  കുടം വെള്ളം  കമിഴ്ത്തൂ.... നിങ്ങളുടെ  ജീവിതയാത്രയിലെ   വിഘ്നങ്ങൾ    നീക്കിക്കളയൂ....."

നാട്ടുകാർക്ക്  സംഗതി  തമാശയായിട്ടു   തോന്നി.  പക്ഷെ  കിണര്‍  കാണാന്‍ ആളുകള്‍   മല കയറാന്‍  തുടങ്ങി.
രവി  കിണറിൻറെ   വെള്ള പൂശിയ സിമന്റ്  കെട്ടിൽ  ആർക്കും  മനസ്സിലാവാത്ത   ചില  പെയിന്റിങുകളും   വരച്ചു  ചേര്‍ത്തു  .

സജീവനും   നാരായണനും  സ്ഥിതിഗതികൾ  സൂക്ഷ്മമായി  നിരീക്ഷിച്ചു  കൊണ്ടിരുന്നു.
പതുക്കെ  കിണര്‍ ചർച്ചാ വിഷയം ആവാന്‍  തുടങ്ങി.  കിണറിനെ  അനുകൂലിക്കുന്നവരും   എതിര്‍ക്കുന്നവരുമുണ്ടായി.സ്ഥലം ആരുടെ  പക്കലാണെന്ന്  നാട്ടില്‍  അധികം  ആർക്കും  അറിയാതിരുന്നതുകൊണ്ട്   സജീവനെ  ആരും  ചോദ്യം ചെയ്തില്ല. അവര്‍  രവിയുടെ  വീട്ടിലേക്കു നടന്നു.    

"രവിയെവിടെ  ....?"       

" ആരു വന്നാലും ഇന്നു   കാണാന്‍  പറ്റില്ല . ധ്യാനത്തിലാണെന്നു   പറയാന്‍  പറഞ്ഞേക്കുവാ......"

ഉടുത്തിരിക്കുന്ന  കൈലിയിൽ   നനഞ്ഞ  കൈകള്‍  തുടച്ചു കൊണ്ട്   
അവൻറെ  അമ്മ പറഞ്ഞു.  നാരായണന് ചിരിയാണ് വന്നത്.

ഞങ്ങള്‍  പുറത്തുള്ളോരല്ല. അവന്‍റെ  കൂട്ടുകാരാ. ...അവനേതു   റൂമിലാണ് ധ്യാനിക്കുന്നത്  ....? "

സജീവന്‍  രവിയുടെ  അമ്മയോടു   ചോദിച്ചു.

അടച്ചിട്ട മുറിയില്‍  രവി  എന്തോ  കാര്യമായ  ജോലിയിലാണ്.

ഡാ. ..രവീ. ...സജീവനാണ്...വാതില്‍ തുറക്ക്   ...."

അവര്‍  ഉറക്കെ  വാതിലിൽ  തട്ടി ക്കൊണ്ട്  പറഞ്ഞു.

" നിനക്കെന്താ  രഹസ്യമായി  ഒരു  ധ്യാനം. ...? "

അവർ  അകത്തു  കടന്നു കൊണ്ട്  ചോദിച്ചു.

" അതൊക്കെയുണ്ട്  വാ  പറയാം. ...എന്തായി  നമ്മുടെ  കിണര്‍.  ആളുകള്‍  വന്നു  തുടങ്ങിയോ...? "
അവൻ  ആകാംക്ഷയോടെ ചോദിച്ചു.

" ആളുകള്‍ക്കൊക്കെ  ഒരു  പുഛമാണ്..."

നാരായണന്‍ പറഞ്ഞു.

"അതു കാര്യമാക്കണ്ട.....ഇതു നോക്ക് നമ്മുടെ  കിണറിൻറെ പുതിയ  പരസ്യമാണ്...."

അവര്‍  കമ്പ്യൂട്ടർ സ്ക്രീനിലെ  നോട്ടീസ്  വായിച്ചു.  അതിങ്ങനെയായിരുന്നു .

പ്രബുദ്ധരായ പ്രിയ മലയാളികളേ. ....

നമ്മുടെ  സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് ഒരു അന്ധവിശ്വാസ കേന്ദ്രം കൂടി ഇവിടെ ആരംഭിക്കാൻ നമ്മള്‍ അനുവദിക്കരുത്. കിണർ സ്ഥാപകരുടെ യുക്തിരഹിത വാദങ്ങൾ സമൂഹമധ്യത്തിൽ തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് ഈ നോട്ടീസ്.
1. ആ പൊട്ടക്കിണറ്റിൽ ഒരു കുടം വെള്ളം കമിഴ്ത്തിയാൽഒരുപാട് ചികിത്സകൾ ചെയ്തിട്ടും കുട്ടികള്‍ ഉണ്ടാവാത്ത ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം ഉണ്ടാകുമത്രേ.

ചോദ്യം  ഇതാണ്. .......

ഇതു വിശ്വസിക്കാൻ മാത്രം വിഡ്ഢികള്‍ ആണോ വിദ്യാസമ്പന്നരായ കേരള ജനത. ..?

2. ഏതു തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ ആയാലും പ്രമോഷനും ശമ്പള വര്‍ധനവിനും വ്യക്തമല്ലാത്ത എന്തെങ്കിലും  തടസം  നേരിടുന്ന  ആളാണോ  നിങ്ങള്‍...... ?  എങ്കില്‍  അതിരാവിലെ  കുളിച്ചു  ശുദ്ധമായി  തുടർച്ചയായി  രണ്ടു ദിവസം മലകയറി  വെള്ളം  കമിഴ്ത്തിയാൽ  തടസങ്ങൾ  മാറിക്കിട്ടുമത്രേ ...

തെമ്മാടിത്തരം  എന്നല്ലാതെ  എന്താണ്  ഇതിനെ  വിശേഷിപ്പിക്കുക?.."

നോട്ടീസ്  കിണറിനെതിരെ കത്തിക്കയറുകയാണ്.

"അല്ല  രവീ....ഇങ്ങനെ  നമ്മള്‍  തന്നെ എതിര്‍  നോട്ടീസ്  അടിച്ചിറക്കിയാൽ   കച്ചവടം  പൂട്ടേണ്ടി   വരില്ലേ..?     "      

നാരായണൻ  മോണിട്ടറിൽ   നിന്നും  കണ്ണെടുത്ത്  രവിയെ നോക്കി.  

"മണ്ടാ  കിണറിൻറെ  ദിവ്യാത്ഭുതങ്ങൾ  പരസ്യം  ചെയ്യാന്‍  ഏറ്റവും  നല്ലത്  അതിനെതിരെ  പരസ്യം  ചെയ്യുന്നതാണ് ..."

അടുത്ത  സുപ്രഭാതത്തിൽ  കിണറിനെതിരെയുള്ള   നോട്ടീസ്  നാടാകെ  പ്രത്യക്ഷപ്പെട്ടു.

നാട്ടുകാർക്ക്  കണ്ടു  പരിചയമില്ലാത്ത  കുറെ  ആളുകള്‍  കിണറിനെതിരെ  തെരുവില്‍  സമരം നടത്തി.

അന്ധവിശ്വാസങ്ങൾക്കെതിരെ  ആരൊക്കെയോ  ഘോരഘോരം പ്രസംഗിച്ചു .

സന്ധ്യാനേരത്ത്  എല്ലാവർക്കും  കൂലി  കൊടുത്തു കൊണ്ട്  രവി  അവരെ  പറഞ്ഞയക്കും.

സമരം  പത്രങ്ങളും ചാനലുകളും  റിപ്പോർട്ട്  ചെയ്തതോടെ  കിണര്‍  പ്രസിദ്ധി  നേടി.

സന്ദർശകരുടെ  എണ്ണം  വര്‍ധിച്ചു  തുടങ്ങി.
താഴ്വാരത്ത്   വെള്ളം  നിറച്ച  കുടങ്ങൾ  വിൽക്കുന്ന കടകൾ  പ്രത്യക്ഷപ്പെട്ടു.

മുകളില്‍  വിശ്രമ കേന്ദ്രങ്ങളും ഭക്ഷണശാലകളും വന്നു.

തീർഥാടകരെ   മുകളില്‍  എത്തിക്കുന്നതിനുള്ള  സേവാസംഘങ്ങൾ  രൂപീകരിക്കപ്പെട്ടു.

അഞ്ചു   വര്‍ഷം  പിന്നിട്ടു.

**************************************
കിണര്‍  പരിപാലന സമിതിയുടെ  ഒരു  സുപ്രധാന  യോഗം  നടക്കുകയാണ്.
പ്രധാന  തീരുമാനങ്ങളിൽ  ചിലത്  താഴെ  പറയുന്നവയായിരുന്നു .

1. തീർഥാടക  ബാഹുല്യം  കാരണം  വീർപ്പുമുട്ടുന്ന  കിണറിനു  സമീപമുള്ള   ഫ്ളാറ്റുകളുടെയും   വിശ്രമകേന്ദ്രങ്ങളുടെയും   എണ്ണം  അടിയന്തരമായി  ഇരട്ടിയാക്കുക.

2 . കുടം  കമിഴ്ത്താൻ   എത്തിച്ചേരാൻ  കഴിയാത്ത  വിശ്വാസികളെ   സഹായിക്കുന്നതിനായി    ആരംഭിച്ച  ഓൺലൈൻ  സൗകര്യം  ഏതെങ്കിലും  മൾട്ടി  നാഷണല്‍  കമ്പനിയെ   ഏൽപിച്ച്  സേവനം  വിപുലീകരിക്കുക .

3. സമിതിയുടെ  കീഴില്‍  പ്രവർത്തിക്കുന്ന മൾട്ടി  സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ  കൂടുതല്‍  വിഭാഗങ്ങളെ  ഉൾപ്പെടുത്തി  വരുമാനം  വർദ്ധിപ്പിക്കുക .

4.  കൂടുതല്‍  വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ആരംഭിക്കുക.

5. ലോകത്തിൻറെ  വിവിധ  ഭാഗങ്ങളിൽ നിന്നും  വരുന്ന  വിദേശ തീർഥാടകർക്കും വി ഐപി വിശ്വാസികൾക്കും സൗകര്യപ്രദമായ വിധത്തില്‍  ഹെലിപ്പാഡ് സ്ഥാപിക്കുക.

സജീവന്‍ ദുബായിലെ തൻറെ വില്ലയിൽ ഇരുന്നു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ  യോഗത്തില്‍ പങ്കെടുത്തു.

കിണർ  പരിപാലന സംഘം  ആജീവനാന്ത  ട്രസ്റ്റികളായ നാരായണനും  രവിയും  കിണറിൽ  നിന്നും  മലഞ്ചെരിവിലെ പാറക്കെട്ടുകൾക്കിടയിലൂടെ   പുറത്തേക്കൊഴുകുന്ന    തീർഥജലം  ശുദ്ധീകരിച്ച് വിശ്വാസികൾക്ക്    കുറഞ്ഞ             വിലയ്ക്ക്  വിൽക്കുന്നതിനായി  ആരംഭിച്ച    കുപ്പി വെള്ള നിർമാണ യൂനിറ്റ്  ഉദ്ഘാടനം ചെയ്യുന്നതിനായി  പോവാൻ  ഉള്ളത് കൊണ്ട്  യോഗനടപടികൾ   അവസാനിച്ചതായി അറിയിച്ചു.