💝💝💝💝ഡെന്നിസ് 15💜💜💜💜💜💜💜
ശ്രുതിയും അനാമികയും മറ്റു രണ്ടു കൂട്ടുകാരും രാജേഷ് ജീവന്റെ ഫ്ലാറ്റിന് കുറച്ചകലെയായി ബസിറങ്ങി .
ഡെന്നിസ് പറഞ്ഞതു പോലെ പലവഴിക്കായവർ പിരിഞ്ഞു.
ശ്രുതിയുടെ ഫോണ്‍ വിറച്ചു.
അയാള്‍ വിളിച്ചു കൊണ്ടിരിക്കുകയാണ്...
"ഇന്ന് നിന്റെ അവസാനത്തെ വിളിയാണ്. .." അവൾ മനസ്സില്‍ പറഞ്ഞു.
അവര്‍ ഫ്ലാറ്റും പരിസരവും നന്നായി വീക്ഷിച്ചു.
രാജേഷ് ജീവന്‍റെ ശിങ്കിടികൾ ആരെങ്കിലും പരിസരത്തെവിടെയെങ്കിലും പതിയിരിപ്പുണ്ടോ..?..
വളരെ അപകടകാരിയാണവൻ.
ഞായറാഴ്ച ആയതു കൊണ്ടാവണം കായലും ഫ്ലാറ്റും പരിസരവുമെല്ലാം വിജനമായിരുന്നു.
അകലെ കടന്നു പോകുന്ന ചില യാത്രാബോട്ടുകൾ മാത്രമേ കാണാനായുള്ളൂ...
ശ്രുതി അനാമികയെ ഫോണില്‍ വിളിച്ചു.
"എന്നാല്‍ ...തുടങ്ങാം..."
അവൾ ഫ്ളാറ്റിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.
"ചെവിയില്‍ വച്ച ബ്ലൂടൂത്ത് ഡിവൈസ്, വസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച ക്യാമറ ഇവ ഒരു കാരണവശാലും അവനു കണ്ടെത്താൻ കഴിയരുത്...
നിങ്ങള്‍ നാലുപേരുടെയും ഓരോ ചലനവും എനിക്ക് കമ്പ്യൂട്ടറിൽ കാണാന്‍ കഴിയുന്നുണ്ട്.... എന്തെങ്കിലും അപകടം..ആക്രമണം നിങ്ങള്‍ നേരിടുകയാണെങ്കിൽ അത് സൈബര്‍ സെല്‍ പോർട്ടലിലേക്കും അടുത്ത സ്റ്റേഷനിലേക്കും കണക്ട് ചെയ്യപ്പെടും..."
അവൻ കോൺഫറൻസ് കോളിലൂടെ അവരോടു പറഞ്ഞു.
അവൻ ക്യാമറ സ്ഥാപിക്കാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഡെന്നിസ് മാർക്ക് ചെയ്തു കൊടുത്തിരുന്നു.
"അവയെ കാഴ്ചയില്‍ നിന്നും മറക്കുക എന്നതായിരിക്കണം ആദ്യത്തെ നീക്കം. .."
അവൻ ഫോണിലൂടെ വിശദീകരിച്ചു കൊണ്ടിരുന്നു.
കൂട്ടുകാരി മുഖം മറച്ചുകൊണ്ട് സ്റ്റെപ്പുകൾ കയറിപ്പോവുന്നത് അവൾ കണ്ടു. ലിഫ്റ്റിലെ ക്യാമറ തങ്ങളെ ഒരുപക്ഷേ തിരിച്ചറിഞ്ഞേക്കും .
അതുകൊണ്ടാണ് അധികം ആരും ഉപയോഗിക്കാത്ത ഗോവണി തിരഞ്ഞെടുത്തത് .
ശ്രുതിയുടെ ഹൃദയം അനിയന്ത്രിതമായി മിടിക്കാൻ തുടങ്ങിയിരുന്നു. രാജേഷിന് ഒറ്റക്ക് അനാമികയെ കീഴ്പെടുത്താനാവില്ല.
അയോധനവിദ്യയിൽ അവൾ അത്രയ്ക്ക് പ്രാവീണ്യം നേടിയിട്ടുണ്ട്.
പക്ഷേ ഒന്നിലധികം പേരുണ്ടെങ്കിൽ...?
അനാമിക ഫ്ലാറ്റിലെ ബെല്ലിൽ വിരലമർത്തി .
അൽപസമയം
നിറഞ്ഞ ചിരിയോടെ രാജേഷ് വാതില്‍ തുറന്നു.
"അനാമിക. ..
സോഷ്യല്‍ മീഡിയയിലെ പ്രിയ കൂട്ടുകാരീ...
ധൈര്യമായി എൻറെ സ്വർഗലോകത്തേക്ക് കടന്നു വരൂ. .. "
അയാള്‍ സ്വാഗതം ചെയ്തു.
അവൾ അതിനകത്തേക്ക് കടന്നു. വിശാലമായ ഹാൾ
മനോഹരമായി ഒരുക്കിയിട്ടിരിക്കുന്ന ബെഡ് റൂമുകൾ..
ഇല്ല റൂമിൽ അയാള്‍ മാത്രമേയുള്ളൂ....
"ഞാന്‍ പ്രതീക്ഷിച്ചതിലും സുന്ദരിയാണ് നീ. .. "
അയാള്‍ പുകഴ്ത്തി .
"താങ്ക്യൂ....."
അവൾ നന്ദി പറഞ്ഞു.
"രാജേഷ് മദ്യപിക്കുമോ....?"
തോളിലെ ബാഗ് എടുത്തു വക്കുന്നതിനിടെ
അവൾ ചോദിച്ചു.
"ഹേയ്. ..ഇല്ല. .എന്തേ ചോദിക്കാൻ..?."
അനാമികയുടെ മുഖത്ത് അൽപം നിരാശ പടർന്നു.
"അപ്പോള്‍ എന്റെ പ്രതീക്ഷ തെറ്റിപ്പോയല്ലോ. രാജേഷ് ..? "
"എന്തുപറ്റി. .?"
ഞാന്‍ നന്നായി മദ്യപിക്കും...."
അവൾ പറഞ്ഞു.
രാജേഷ് വാ പൊളിച്ചു.
അവൾ ബാഗില്‍ നിന്നും രണ്ടു വിദേശ മദ്യ ബോട്ടിലുകൾ മേശയിൽ വച്ചു.
"നിങ്ങള്‍ക്ക് പ്രയാസമാകുമോ രാജേഷ്. .? "
അവൾ ചോദിച്ചു.
എന്റെ കൂട്ടുകാരും സ്വസ്ഥമായി മദ്യപിക്കാനാണ് ഇവിടെ വരുന്നത്. .."
രാജേഷ് അവളെ നോക്കി ഒന്ന് ചിരിച്ചു.
പിന്നെ ഷെൽഫിൽ നിന്നും വെള്ളവും ഗ്ലാസും പുറത്തെടുത്തു വച്ചു.
"അപ്പോള്‍ മദ്യപിക്കാറില്ലെന്നു പറഞ്ഞിട്ട് ..."
അനാമിക ഇത്ര മോഡേണ്‍ ആണെന്ന് ഞാന്‍ കരുതിയില്ല..."
അയാള്‍ പറഞ്ഞു.
"ഞാന്‍ എന്നാല്‍ കൂട്ടുകാരികളെ കൂടി വിളിക്കട്ടെ..? "
ഓ പിന്നെന്താ. . നമുക്ക് ഇന്നിവിടെ സ്വസ്ഥമായി ഇരുന്നാഘോഷിക്കാം..."
"അവരും കൂടെ വന്നിട്ടുണ്ടോ..? എന്നിട്ടെവിടെ.?"
അയാള്‍ ആവേശത്തോടെ ചോദിച്ചു.
അനാമിക ഫോണ്‍ ഡയൽ ചെയ്തു.
അതോടെ അനാമികയുടെ കൂട്ടുകാരികളും റൂമിലേക്ക് കടന്നു വന്നു.
രാജേഷ് വിശന്നു വലഞ്ഞ നായയെ പോലെ അവരുടെ ശരീരം മുഴുവന്‍ ഉഴിഞ്ഞു നോക്കുന്നത് കണ്ടു അനാമിക ചിരിച്ചു.
വലിയ ഔപചാരികതയൊന്നുമില്ലാതെ അവര്‍ ഗ്ലാസുകളിലേക്ക് മദ്യം പകർന്നു.
"ചിയേഴ്സ്. ...."
വളരെ പെട്ടെന്ന് തന്നെ ഒരു ബോട്ടിൽ കാലിയായി.
പതുക്കെ ലഹരി തലക്ക് പിടിച്ചു തുടങ്ങിയതോടെ രാജേഷ് ജീവൻറെ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീഴാന്‍ തുടങ്ങി.
അയാളുടെ വാക്കുകള്‍ അശ്ലീലതയിലേക്ക് വഴിമാറി തുടങ്ങി.
അനാമിക അയാളുടെ പിറകിലൂടെ തോളില്‍ പിടിച്ചു.
"ഇന്ന് നീ ഞങ്ങളെ സ്വർഗത്തിലെത്തിക്കണം... "
അവൾ അയാളുടെ ചെവിയില്‍ കടിച്ചു കൊണ്ട് പറഞ്ഞു.
അവര്‍ മത്സരിച്ചു അവനെ കുടിപ്പിച്ചു കൊണ്ടിരുന്നു.
ഒരുവേള നിയന്ത്രണം നഷ്ടമായ അയാള്‍
അനാമികയെ കയറിപ്പിടിച്ചു.
"അമ്മേ ......"
ശക്തമായ ഒരു താഢനമേറ്റ് അയാള്‍ ചുമരില്‍ ഇടിച്ചു വീണു...
She can do it. ..wait and see
No comments:
Post a Comment