ഇറച്ചി പൊതി
####$#####$$$
" നേരമില്ലാത്ത നേരത്ത് തന്നെ വേണം വിരുന്നുകാരു വരാന്‍ "
."ഇറച്ചി പീടികയിലാണെങ്കിൽ മുടിഞ്ഞ തിരക്കും .ബീഫ് നിരോധിക്കണം ബീഫ് നിരോധിക്കണം എന്നു പറഞ്ഞു നടക്കുന്നവനാണ് വലിയ അർജൻറ്.ഞങ്ങള്‍ക്കിതങ്ങട് ശീലമായിപ്പോയി. രണ്ടു കഷണം ബീഫുണ്ടെങ്കിൽ പിന്നെ ഒരു കൂട്ടാനും വേണ്ട. നിങ്ങൾക്കു വല്ല പച്ചക്കറിയോ
പടവലങ്ങയോ, അല്ലെങ്കിൽ ചിക്കനോ വാങ്ങി തിന്നാല്‍ പോരെ.
"ഒന്ന് വെട്ടിത്തരാൻ പറഞ്ഞതിനവൻ അര മണിക്കൂര്‍ സുയിപ്പാക്കി.വെറുതെയൊന്നുമല്ലല്ലോ
പൈസയങ്ങട് തന്ന്ട്ടല്ലേ."
മുസ്ല്യാർ പിറു പിറുത്തു കൊണ്ട് ബൈക്ക് സ്റ്റാർട്ടാക്കി.
റെയില്‍വേ ക്രോസിൽ ഗേറ്റടക്കുന്നതിൻറെ ബെല്ലടിക്കുന്നു. മുസ്ല്യാർ സ്പീഡ് കൂട്ടി.
."പണ്ടാരമടങ്ങാൻ ഗേറ്റടച്ചു". മുസ്ല്യാർ ഗേറ്റിനടുത്ത് എത്തിയതും കൃത്യമായി ഗേറ്റ് താഴ്ന്നു.
"ഇനിയിപ്പോ തുറക്കുമ്പോ ഫസ്റ്റ് പോവാം. "
"ഈ തുണിയഴിയാൻ കണ്ട നേരം". മുസ്ല്യാർ ബൈക്ക് സ്റ്റാൻഡിൽ നിർത്തി.
"ഈ ഇറച്ചി എവിടെ വക്കും"എടങ്ങേറായല്ലോ പടച്ചോനെ.
അയാള്‍ തുണി മുറുക്കിയുടുത്തു.
ട്രെയിന്‍ കടന്നു പോയി. മുസ്ല്യാർ ബൈക്ക് സ്റ്റാർട്ടാക്കി. ഗേറ്റ് മുകളിലേക്കുയർന്നു.
എന്റെ ഇറച്ചി പൊതി എവിടെ ?
മുസ്ല്യാർ വിയർത്തു.
"മോല്യാരെ പോട്ടെ "
ബാക്കിലുള്ള വണ്ടിക്കാർ തിരക്ക് കൂട്ടി.
"ഇങ്ങള് പൊയ്ക്കോളീ ഞാന്‍ അടുത്ത വണ്ടി പോയിട്ടേ വരുന്നുള്ളൂ"
പിറകില്‍ വന്നവരെല്ലാം കടന്നു പോയി. മുസ്ല്യാർ ഗേറ്റിനടുത്ത് തന്നെ നിന്നു.
അയാള്‍ എന്തൊക്കെയോ പറയുന്നുണ്ട്.
ഹോം ഗാര്‍ഡിന് എന്തോ പന്തികേട് തോന്നി.
അയാള്‍ മുസ്ല്യാരുടെ അടുത്ത് വന്നു ചോദിച്ചു.
"ഗേറ്റ് തുറന്നിട്ടും നിങ്ങളെന്താ പോകാത്തത് "
"ബൈക്ക് കേടായോ ? "
ഇല്ലസാര്‍
പിന്നെ ?
ഇനി അടുത്ത വണ്ടി എപ്പഴാ സാറെ ? മുസ്ല്യാർ തിരിച്ചു ചോദിച്ചു.
"ഒരു മണിക്കൂര്‍ കഴിയണം. എന്താ നിങ്ങള്‍ ട്രെയിന്‍ കണ്ടിട്ടില്ലേ ? "
"ഹേയ് ട്രെയിന്‍ കാണാനൊന്നുമല്ല. ഞാനീ നാട്ടുകാരൻ തന്നെയാണ്."ഇറച്ചി എടുത്തിട്ടു പോകാമെന്നു കരുതി"
"ട്രെയിനിലാണോ ഇറച്ചി വരുന്നത് ?"
ഹോം ഗാര്‍ഡിനു സംശയം.
"അല്ലല്ല. ഇറച്ചി ഞാന്‍ വാങ്ങിയിട്ടുണ്ട്.
ദാ അവിടെ "മുസ്ല്യാർ മുകളിലേക്കു വിരൽ ചൂണ്ടി.
ഉയര്‍ന്ന ഗേറ്റിനൻറെ അറ്റത്ത് അയാളുടെ ഇറച്ചി പൊതി ആടിക്കളിക്കുന്നുണ്ടായിരുന്നു.തുണിയെടുക്കാൻ വേണ്ടി താഴ്ത്തിയിട്ട ഗേറ്റില്‍ തൂക്കിയതായിരുന്നു. ഗേറ്റ് ഉയര്‍ന്നപ്പോൾ പൊതി മുകളിലേക്കു പോയി.
No comments:
Post a Comment